കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ അവസരം. കൊച്ചിന് ഷിപ്പ് യാര്‍ഡിലും,കൊച്ചിന് പോര്‍ട്ട് ട്രസ്റ്റിലുമുള്ള ഹിന്ദി ട്രാന്‍സിലേറ്റര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. ശേഷം കണ്ഫര്മേഷന് പേജ് പ്രിന്റൗട്ട് എടുത്ത് സ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് യോഗ്യത സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം The Chief General Manager (HR&TRG), Cochin Shipyard Ltd, Perumanoor P.O, Kochi-682015 എന്ന വിലാസത്തിൽ അയക്കണം. കവറിനുപുറത്ത് ‘Application for the post of Hindi Translator & Registration No. …………………..എന്ന് എഴുതിയിരിക്കണം.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 10
അപേക്ഷയുടെ പ്രിന്റ്ഔട്ട് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 15
കൊച്ചിൻ പോർട്ട് ട്രസ്റ്റിലേക്കുള്ള അപേക്ഷ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു എടുത്ത് പൂരിപ്പിച്ച ശേഷം ഫോട്ടോ മറ്റു അനുബന്ധ രേഖകൾ സഹിതം The Secretary, Cochin Port Trust, Kochi-682009 എന്ന വിലാസത്തിൽ അയക്കണം.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 21
Post Your Comments