KeralaLatest News

കേരളത്തിന് 600 കോടിയ്ക്ക് അര്‍ഹതയുണ്ട്; കേന്ദ്രത്തിന്റെ പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

തിരുവനന്തപുരം:  കേരളത്തിനുണ്ടാകുന്ന പ്രളയക്കെടുതിയെ കുറിച്ച് കേന്ദ്ര സംഘം ആദ്യ റിപ്പോര്‍ട്ട് നല്‍കി. ഇത്രയും വലിയ ദുരന്തം നേരിട്ട കേരളത്തിന് 600 കോടിയ്ക്ക് അര്‍ഹതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൂടാതെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ആദ്യം കേന്ദ്ര സംഘം ശുപാര്‍ശ ചെയ്ത തുകയാണെന്നും തുടര്‍ സഹായത്തിനുള്ള കേന്ദ്ര നടപടി വൈകുകയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം കേരളത്തിന് കേന്ദ്രം നല്‍കിയ തുക കുറഞ്ഞുപോയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ കേരളത്തിന് യുഎഇ കോടി രൂപ ധനസഹായം നല്‍കിയോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ തര്‍ക്ക വിഷയം. ഇതിന് തക്കതായ മറുപടിയാണ് യുഎഇ അംബാസഡര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കേരളത്തിന് പ്രളയ ദുരിതാശ്വാസമായി നല്‍കേണ്ട തുക സംബന്ധിച്ച് ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ലെന്ന് യുഎഇ വ്യക്തമാക്കി. ഇക്കാര്യത്തില്‍ വിലയിരുത്തലുകള്‍ നടക്കുകയാണെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ബന്ന പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസ് പത്രവുമായുള്ള അഭിമുഖത്തിലാണ് സ്ഥാനപതിയുടെ വെളിപ്പെടുത്തല്‍.

Also Read : പ്രളയക്കെടുതിയിൽ സഹായ ഹസ്തവുമായി ഇറ്റാലിയന്‍ ക്ലബ് റോമ

കേരളത്തിന് യുഎഇ 700 കോടി ധനസഹായം വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രളയ ദുരിതാശ്വാസത്തിന് വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാട് പുറത്തുവന്നതോടെ ഇതു വലിയ വിവാദമായിരുന്നു . യുഎഇ 700 കോടിയുടെ സഹായം പ്രഖ്യാപിച്ചിട്ടില്ലെന്നാണോ വ്യക്തമാക്കുന്നതെന്ന ചോദ്യത്തിന്, അത് പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സ്ഥാനപതി മറുപടി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button