Latest NewsGulf

ഈ രാജ്യത്തെ പൗരന്‍മാര്‍ക്ക് ഇനി മുതല്‍ വിസ നല്‍കില്ലെന്ന് ബഹറിന്‍

മനാമ : വിസ നല്‍കുന്നത് സംബന്ധിച്ച് ബഹറിന്റെ പുതിയ തീരുമാനം. ഇനി മുതല്‍ ഖത്തര്‍ പൗരന്മാര്‍ക്ക് പുതിയ വിസ നല്‍കേണ്ടതില്ലെന്ന് ബഹറിന്‍ തീരുമാനമെടുത്തു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ബിഎന്‍എയാണ് തീരുമാനം പുറത്തുവിട്ടത്. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളെയും നിലവില്‍ ജോലി ചെയ്യുന്ന ഖത്തര്‍ പൗരന്മാരെയും ഈ തീരുമാനം ഒരു തരത്തിലും ബാധിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. 2017 ജൂണ്‍ മുതലാണ് ബഹറിന്‍, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഗതാഗത, വാണിജ്യ, നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button