
മുംബൈ: ഐ എസ് എൽ പുതിയ സീസണിനായി ഒരു വിദേശ താരത്തെ കൂടെ ക്യാമ്പിലെത്തിച്ചതോടെ പുണെ സിറ്റിയുടെ വിദേശ താരങ്ങളുടെ എണ്ണം എട്ടായി. മിഡ്ഫീല്‍ഡറായ ജോനാതൻ വിയ്യയാണ് എട്ടാം സൈനിംഗായി പൂനയ്ക്കൊപ്പം ചേര്‍ന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് താരം പുണെയിലേക്ക് എത്തുന്നത്. സ്പാനിഷ് താരമായ വിയ്യ സെല്‍റ്റ വിഗോയ്ക്ക് ഒപ്പം ലാലിഗയും യുവേഫ സൂപ്പര്‍ കപ്പും കളിച്ചിട്ടുണ്ട്. ഇസ്രായേലി ക്ലബായ ജെറുസലേം എഫ് സിക്കായും കളിച്ചിട്ടുണ്ട്.
Also Read: സൗഹൃദ മത്സരത്തിൽ കാമറൂണിനെ തോല്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം
Post Your Comments