Latest NewsKerala

ആ പ്രചാരണം വ്യാജം: നിയമ നടപടിയ്ക്കൊരുങ്ങി ലുലു ഗ്രൂപ്പ്

ദുബായ്•യു.എ.ഇ സര്‍ക്കാരിനു വേണ്ടി ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫലി കേരളത്തിന് 700 കോടി ധനസഹായം നൽകുമെന്ന പ്രചാരണം വ്യാജമെന്ന് ലുലു ഗ്രൂപ്പ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ലുലു ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷൻസ് വിഭാഗം അറിയിച്ചു.

യു.എ.ഇ സര്‍ക്കാര്‍ പ്രളയക്കെടുതി നേരിടുന്ന അനുഭവിക്കുന്ന കേരളത്തിന് പ്രഖാപിച്ച 700 കോടിരൂപയുടെ സഹായം ഇന്ത്യൻ സർക്കാരിന് വാങ്ങാൻ നിയമതടസമുണ്ടെങ്കിൽ അത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി വാങ്ങി കേരളത്തിന്‌ കൈമാറുമെന്നാണ് ചില ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രചരിപ്പിച്ചത്.

കേരളത്തിന് 700 കോടി രൂപയുടെ ധനസഹായം അനുവദിച്ച കാര്യം അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ഈദ് ആശംസ അറിയിക്കാൻ ചെന്ന വ്യവസായി എം.എ യൂസഫലിയെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇക്കാര്യം അറിയിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് യു.എ.ഇ-ഇന്ത്യ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥീരീകരണം ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button