KeralaLatest News

കക്കയം ഡാം അപകടത്തിൽ; തിരിഞ്ഞുനോക്കാതെ കെ.എസ്.ഇ.ബി

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കെ.എസ്.ഇ.ബി അധികൃതരെ

കോഴിക്കോട്: വലിയ പാറക്കഷണങ്ങളും കല്ലും അടക്കമുള്ള വസ്തുക്കള്‍ വീണ് കക്കയം ഡാമിന്റെ പെന്‍സ്റ്റോക്ക് അപകടാവസ്ഥയിൽ. 12ാം ബ്ലോക്കിലെ പെന്‍സ്റ്റോക്കിനു മുകളിലാണ് പാറക്കഷണങ്ങള്‍ വീണിരിക്കുന്നത്. പെന്‍സ്റ്റോക്കിന്റെ ഒരുഭാഗം നട്ടും ബോള്‍ട്ടും ഇളകി കേടുവന്ന നിലയിലാണ്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കെ.എസ്.ഇ.ബി അധികൃതരെ കാര്യങ്ങള്‍ അറിയിച്ചിട്ടും കേടുപാടുകള്‍ പരിഹരിക്കാനുള്ള ഒരു നീക്കവും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാരും വാര്‍ഡ് മെമ്പറുമടക്കമുള്ളവര്‍ പറയുന്നു.

Read also:ഓണത്തിന് ക്യാമ്പുകളിൽ സദ്യയോ ? കളക്ടര്‍ ബ്രോ പറയുന്നു

ചെറിയ ഉരുള്‍പൊട്ടലോ മണ്ണിടിച്ചലോ ഉണ്ടായാല്‍ പോലും വലിയ വിപത്തുക്കൾക്ക് സാധ്യതയുള്ളതിനാൽ പരിസരവാസികൾ പരിഭ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button