Latest NewsAutomobile

വീണ്ടും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് കാലെടുത്തുവെച്ച് ഹീറോ മോട്ടോർകോർപ്പ്

മാസംതോറും 5000 വാഹനങ്ങള്‍ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാറ്റിവാങ്ങപ്പെടുന്നു എന്നാണ് റിപ്പോർട്ട്

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വിപണിയിലേക്ക് കാലെടുത്തുവെച്ച് ഹീറോ മോട്ടോർകോർപ്പ്. ഇനി മുതൽ പഴയ ബൈക്ക് നല്‍കി പുതിയ ഹീറോ ബൈക്കുകള്‍ ഹീറോ ഷുവര്‍’ ഡീലര്‍ഷിപ്പുകള്‍ വഴി സ്വന്തമാക്കാം. ഇന്ത്യയില്‍ നൂറിലേറെ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ ഹീറോ സ്ഥാപിച്ചു.മ റ്റു ഡീലര്‍ഷിപ്പുകളിലേക്കു  ഈ സംവിധാനം ഉടന്‍ വ്യാപിപ്പിക്കുമെന്നും പഴയ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ന്യായനായ വിപണി വില ഉറപ്പാക്കാന്‍ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ക്ക് കഴിയുമെന്നും കമ്പനി അധികൃതർ അറിയിച്ചു. മാസംതോറും 5000 വാഹനങ്ങള്‍ ഷുവര്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാറ്റിവാങ്ങപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

Also readപിന്‍ ഡിസ്‌ക് ബ്രേക്കുമായി പള്‍സര്‍ എന്‍ എസ് 160യെ വിപണിയിലെത്തിച്ച് ബജാജ്

 ഹീറോ മോട്ടോർകോർപ് ഹീറോഹോണ്ട ആയിരുന്ന തൊണ്ണൂറുകളില്‍  യൂസ്ഡ് ബൈക്ക് വിപണിയില്‍ തിളങ്ങി നിന്നിരുന്നു. ശേഷം നികുതിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ കാരണം കമ്പനി ഈ സേവനം അവസാനിപ്പിച്ചു. ഒടുവിൽ ജി എസ് ടി നടപ്പിലാക്കിയതോടെയാണ് സെക്കന്‍ഡ് ഹന്‍ഡ് ബൈക്കുകളുടെ വിപണിയിലേക്ക് വീണ്ടും കമ്പനി തിരിച്ചെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button