Latest NewsKerala

ക്യാമ്പിൽനിന്ന് മടങ്ങുന്നവര്‍ക്കായി സര്‍ക്കാരിന്റെ പ്രത്യേക കിറ്റ്

സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍

തിരുവനന്തപുരം : പ്രളയക്കെടുതിയിൽ നിന്ന് കരകയറികൊണ്ടിരിക്കുന്ന ജനങ്ങൾക്ക്‌ ആശ്വാസവുമായി സർക്കാർ. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നു ഭവനങ്ങളിലേക്ക് മടങ്ങുന്നവര്‍ക്കു ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ അഡി. ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍ പുറത്തിറക്കി. സപ്ലൈകോയ്ക്കും ഹോര്‍ട്ടികോര്‍പ്പിനുമാണ് സാധനങ്ങള്‍ പായ്ക്ക് ചെയ്‌ത്‌ അയക്കേണ്ട ചുമതല. സ്വകാര്യ വ്യക്തികളും സംഘടനകളും നല്‍കിയ ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിയാകും കിറ്റ് തയ്യാറാക്കുക.

Read also:പ്രളയം തകർത്ത ജീവിത അനുഭവവുമായി ബിഗ് ബോസ് അഞ്ജലിയുടെ ഹൃദയ സ്പർശിയായ വെളിപ്പെടുത്തൽ

ക്യാമ്പുകളില്‍നിന്ന് ആളുകള്‍ മടങ്ങിത്തുടങ്ങുന്ന മുറയ്ക്ക് കിറ്റുകള്‍ വിതരണം ചെയ്യാനാണ് തീരുമാനം. ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഇതിന്റെ മേല്‍നോട്ടം.

കിറ്റിൽ ഉൾപ്പെടിത്തിയിട്ടുള്ള സാധനങ്ങൾ :

അരി – അഞ്ച് കിലോ

പയര്‍ – 500 ഗ്രാം

പരിപ്പ് – 500 ഗ്രാം

വെളിച്ചെണ്ണ – 500 ഗ്രാം

സാമ്പാര്‍‌ പൊടി – 200

ചില്ലി പൗഡര്‍ – 200 ഗ്രാം

മല്ലിപ്പൊടി – 100 ഗ്രാം

മഞ്ഞപ്പൊടി – 50 ഗ്രാം

പഞ്ചസാര – 500 ഗ്രാം

വലിയ ഉള്ളി – 1 കിലോ

ചെറിയ ഉള്ളി – 500 ഗ്രാം

ഉരുളക്കിഴങ്ങ് – 1 കിലോ

ബീന്‍സ് – 500 ഗ്രാം

ബക്കറ്റ് – മീഡിയം സൈസ്

ബാത്തിങ് കപ്പ് – 1

സോപ്പ് – 1

ടൂത്ത് പേസ്റ്റ് – 1

ടൂത്ത് ബ്രഷ് – 4

ചീപ്പ് – 1

കൈലിമുണ്ട് – 1

നെറ്റി – 1

കുട്ടികള്‍ക്കുള്ള വസ്ത്രം – 2 ജോഡി

shortlink

Related Articles

Post Your Comments

Related Articles


Back to top button