യുവാക്കളുടെ ഹരമായ പള്‍സര്‍ എന്‍ എസ് 160യെ പിന് ഡിസ്ക് ബ്രേക്ക് കരുത്തുമായി വിപണിയിലെത്തിച്ച് ബജാജ്. നിലവിലുള്ള മോഡലിൽ പിന് ഡിസ്ക് ബ്രേക്ക് ഉൾപെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല. എന്‍ എസ് 200 -നെ ആസ്പദമാക്കിയാണ് എന്‍ എസ് 160യെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഹെഡ്ലാമ്പ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 12 ലിറ്റര്‍ ഇന്ധനടാങ്ക്, ടെയില്‍ലാമ്പ് തുടങ്ങിയവ എന്‍ എസ് 200നു സമാനമാണ്.
160.3 സിസി ഓയില്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിൻ 15.5 ബിഎച്ച് പി കരുത്തും 14.6 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിച്ച് നിരത്തിൽ ഇവനെ കരുത്തനാക്കുന്നു. അഞ്ചു സ്പീഡ് ഗിയര്‍ബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിന് ടയറിലും ഡിസ്ക് ബ്രേക്ക് സംവിധാനം ഒരുങ്ങുന്നതോടു കൂടി പുതിയ മോഡലിന് രണ്ടു കിലോയോളം ഭാരം വർദ്ധിക്കും.
എന്‍ എസ് 160 -യുടെ ഡ്യൂവൽ ഡിസ്ക് ബ്രേക്ക് മോഡലിന് 82,630 രൂപയാണ് വില. സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാളും 2,000 രൂപ കൂടുതൽ. 80,500 രൂപയാണ് ഒറ്റ ഡിസ്ക് ബ്രേക്കുള്ള പള്‍സര്‍ എന്‍ എസ് 160യുടെ വില.
Also read : മാരുതി സുസുക്കി കാർ വാങ്ങാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക
Post Your Comments