Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNews

അങ്കമാലിയിലെ പിള്ളേർ ഇനി മറാത്തി പറയും ; ചിത്രത്തിന്റെ റീമേക് കൊല്‍ഹാപ്പൂര്‍ ഡയറീസ്

ചിത്രം ഇപ്പോൾ കൾട്ട് ഫോളോവെഴ്‌സ് ഉള്ള മലയാള ചിത്രങ്ങളിൽ ഒന്നാണ്

ലിജോ ജോസ് പല്ലിശേരി  പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രം ഇപ്പോൾ കൾട്ട് ഫോളോവെഴ്‌സ് ഉള്ള മലയാള ചിത്രങ്ങളിൽ ഒന്നാണ്. ആന്റണി വർഗീസ്, ശരത് അപ്പനി, ടിറ്റോ വിൽസൺ, അന്ന രാജൻ അങ്ങനെ ഒരുപാട് പുതുമുഖങ്ങളുടെ ഉദയത്തിന് കാരണമായ ചിത്രം കൂടി ആണ് അങ്കമാലി ഡയറീസ്. ഇപ്പോൾ ചിത്രം മരത്തിയിലേക്ക് റീമേക് ചെയ്യുകയാണ്.

കൊല്‍ഹാപ്പൂര്‍ ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ ജോ രാജനാണ്. പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് യുവനടന്‍ ഭൂഷന്‍ പട്ടേലാണ്. ഇതിനു പല മറ്റു ഭാഷകളിലേക്കും ചിത്രത്തിന്റെ പകർപ്പവകാശം ചോദിച്ചിരുന്നു എങ്കിലും മറാത്തി പോലെ ഒരു റീജിയണല്‍ സിനിമയ്ക്കായിരിക്കും അങ്കമാലി ഡയറീസിനോട് നീതി പുലർത്താനാവുക എന്ന് സംവിധായകനായ ജോ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി എന്നാണ് റിപ്പോര്‍ട്ട്.

shortlink

Post Your Comments


Back to top button