India

ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് യുവാവിനെ രക്ഷിച്ച പൊലീസുകാരന് ധീരതക്കുള്ള പുരസ്‌കാരം

ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി ക്ഷേത്ര പരിസരത്തുവച്ചായിരുന്നു യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്

ഛത്തീസ്ഗ‍ഡ്: ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്ന് മുസ്ലീം യുവാവിനെ രക്ഷിച്ച സബ് ഇൻസ്‌പെക്ടർ ഗഗൻദീപിനെ ധീരതയ്ക്കുള്ള പുരസ്‌കാരം നൽകി ഉത്തരാഖണ്ഡ് പൊലീസ് സേന ആദരിക്കുന്നു. ഉത്തരാഖണ്ഡിലെ ഗിരിജാ ദേവി ക്ഷേത്ര പരിസരത്തുവച്ചായിരുന്നു യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. ഹിന്ദു യുവതിയുമായി ക്ഷേത്രപരിസരത്ത് സംസാരിച്ച് നിന്ന മുസ്ലീം യുവാവിനെ നാട്ടുകാർ ആക്രമിച്ചു.

Read also: ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും യുവാവിനെ ഒറ്റയ്ക്ക് രക്ഷിച്ച ധീരൻ; സോഷ്യൽ മീഡിയയിൽ താരമായി ഈ പോലീസുകാരൻ

ഇതുകണ്ടെത്തിയ ഗഗൻദീപ് യുവാവിനെ നെഞ്ചോട് ചേർത്ത് രക്ഷിക്കുകയായിരുന്നു. ഇതോടെ യുവാവിനെ തന്‍റെ കരവലയത്തിൽ സംരക്ഷിക്കുന്ന ഇൻസ്പെക്ടറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു.

shortlink

Post Your Comments


Back to top button