ബ്യൂണോ എയ്റെസ്: ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിന് പാലൂട്ടുന്ന ചിത്രം വൈറലായതോടെ അഗ്നിശമനാ സേനാംഗത്തിന് അഭിനന്ദന പ്രവാഹം. അര്‍ജന്റീനയിലാണ് സംഭവം. അഗ്നിശമനാ സേനാംഗമായ സെലെസ്റ്റെ ജാക്വിലിന് അയാലയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കുഞ്ഞിനെ പാലൂട്ടിയത്.
കുട്ടികളുടെ ആശുപത്രിയില്‍ പാറാവ് ഡ്യൂട്ടിയിലായിരുന്നു ജാക്വിലിന്. വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ ശ്രദ്ധയില്‍പെട്ടതോടെ പാലൂട്ടാന്‍ ജാക്വിലിന് മുന്നോട്ടു വരികയായിരുന്നു. നിർത്താതെ കരയുന്ന കുഞ്ഞിനെ കണ്ടപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാൻ തോന്നിയില്ലെന്നും പാലൂട്ടണമെന്ന് മാത്രമാണ് തോന്നിയതെന്നും സെലസ്റ്റ പറയുന്നു.
Read also:ഏഷ്യന്‍ ഗെയിംസിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ അങ്കിത റെയ്ന
ആശുപത്രിയിലുണ്ടായിരുന്ന ഒരു വ്യക്തി ജാക്വിലിന് കുഞ്ഞിന് പാലൂട്ടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ ചിത്രം വൈറലായി. തുടർന്ന് സംഭവം ഉന്നത അധികാരികളുടെ ശ്രദ്ധയില്‍ പെടുകയും ഓഫീസര്‍ റാങ്കില്‍ സേവനം ചെയ്തിരുന്ന സെലസ്റ്റെ ജാക്വിലിന് അയാലയ്ക്ക് സര്ജനറ് പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനും തീരുമാനിച്ചു.
Post Your Comments