കാത്തിരിപ്പിക്കുൾക്ക് വിരാമമിട്ടു കിടിലൻ ഐഫോണുകൾ പുറത്തിറക്കാൻ ഒരുങ്ങി ആപ്പിൾ. ഐഫോൺ 9, ഐഫോൺ 11, ഐഫോൺ 11 പ്ലസ് എന്നീ ഫോണുകൾ സെപ്റ്റംബർ 12നു കമ്പനി അവതരിപ്പിക്കുമെന്നു വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. എന്‍ട്രി ലെവൽ വിഭാഗത്തിൽ പെടുന്നതും,വിലകുറഞ്ഞതുമായ ഐഫോൺ 9 6.1 ഇഞ്ച് സ്ക്രീനും ഫേസ് ഐഡി സഹിതമായിരുക്കും എത്തുക എന്നാണ് സൂചന.
ഐഫോൺ X2, ഐഫോൺ Xപ്ലസ് എന്നും അറിയപ്പെടുന്ന ഐഫോൺ 11, ഐഫോൺ 11 പ്ലസ് എന്നിവയിൽ യഥാക്രമം 5.8 ഇഞ്ച്, 6.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ,7nm A11 സിപിയു, പുതിയ മോഡൽ യുഎസ്ബി സി ടൈപ്പ് ചാർജ മുതലായവയാണ് പ്രധാന പ്രത്യേകതകൾ എന്നാണ് റിപ്പോർട്ട്. കൂടാതെ ആപ്പിൾ പെൻസിൽ സപ്പോർട്ടും 512ജിബി ഇന്റെർണൽ മെമ്മറിയും പ്രതീക്ഷിക്കാവുന്നതാണ് അതിനാൽ ഐഫോൺ 9നെ അപേക്ഷിച്ച് ഐഫോൺ 11, ഐഫോൺ 11 പ്ലസിനു വില വർദ്ധിക്കുവാൻ സാധ്യത.
ഐഫോൺ 9നു 699 മുതൽ 749 ഡോളറും(48807 മുതൽ 52298 രൂപ ) , ഐഫോൺ 11നു 899 മുതൽ 949 ഡോളറും(62772 മുതൽ 66263 രൂപ), ഐഫോൺ 11 പ്ലസിനു 999( 69755 രൂപ) ഡോളറുമാണ് പ്രതീക്ഷിക്കാവുന്ന വില. ഇന്ത്യയില്‍ എത്തുമ്പോള്‍ ഈ വിലയിലും മാറ്റം വരാം. കഴിഞ്ഞ വർഷം സെപ്റ്റംബർ 15നു ഫോണുകൾ ആപ്പിൾ അവതരിപ്പിക്കുകയും, സെപ്റ്റംബർ 22നു വിൽപ്പന ആരംഭിക്കുകയും ചെയ്തിരുന്നു.
Also read : രണ്ടായിരത്തിലേറെ ജോലി സാധ്യതകളുമായി ഈ രാജ്യം
Post Your Comments