കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം 29ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ഈ മാസം 26 വരെ അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. പ്രളയത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയായിരുന്നു നെടുമ്പാശേരി വിമാനത്താവളം. എന്നാൽ ഇപ്പോൾ ടാക്സി വേ, പാര്‍ക്കിംഗ് ഏരിയ, റണ്‍വേ എന്നിവടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിയിട്ടുണ്ട്.
Also Read: പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തെ കരകയറ്റാന്‍ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം
റണ്‍വേയിലെ അറ്റക്കുറ്റപണികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും സിയാല്‍ അറിയിച്ചു. പ്രളയത്തിൽ തകർന്ന ചുറ്റുമതില്‍ ശരിയാക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. 2600 മീറ്റര്‍ ചുറ്റുമതിലാണ് വെള്ളത്തിന്റെ കുത്തിയൊഴുക്കിൽ തകര്‍ന്ന് വീണത്. ഇത് പുനർനിര്‍മിക്കുന്നതിനായുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
Post Your Comments