KeralaLatest News

പ്രളയ ബാധിതര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം

ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം. പ്രളയ കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി. ഇതിനായി ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്ലക്ഷം രൂപ വീതം സ്വരൂപിക്കുമെന്നും കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ഇനിയുള്ള പ്രവര്‍ത്തനം ദുരിതാശ്വാസത്തിന് വേണ്ടിയാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും ഹസന്‍ പറഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

Also Read : അച്ഛാ ഇതും ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കൂ: മണിക്കുട്ടിയുടെ 10 മാസത്തെ സമ്പാദ്യം പ്രളയബാധിതർക്ക്

തുടര്‍കൃഷിക്ക് വായ്പ അനുവദിക്കുകയും അതിനുള്ള പലിശ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കുകയും വേണമെന്നും നഷ്ടപ്പെട്ട സര്‍ട്ടഫിക്കറ്റുകള്‍ വിവിധ ഏജന്‍സികളിലുടെ ലഭ്യമാക്കുന്നതിന് കാലതാമസം വരുന്നതിനാല്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഇതിന്റെ നിരീക്ഷണത്തിന് മുതിര്‍ന്ന ഐഎഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും വേണമെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ എത്തുന്ന തുക പ്രളയ ദുരിതത്തിന് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പലതിനും ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന തുക വകമാറ്റരുത്, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button