ജക്കാർത്ത: ജക്കാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംങ്ങിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ സ്വര്‍ണ്ണം. 25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തിൽ ഇന്ത്യയുടെ രാഹി സര്‍ണോബാടാണ് സ്വർണ്ണം നേടിയത്. ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഏഴാമത്തെ മെഡലാണ് ഇത്.
Also Read: ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്
ഇതോടെ ഏഷ്യൻ ഗെയിംസിൽ വനിത വിഭാഗം ഷൂട്ടിംങ്ങിൽ സ്വർണ്ണം നേടുന്ന ആദ്യ വനിതയെന്ന ബഹുമതിയും രാഹി സര്‍ണോബാട് സ്വന്തമാക്കി. ഇതേ വിഭാഗത്തില്‍ മനു ഭാക്കര്‍ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും മെഡല്‍ നേടാനാകാതെ ആറാം സ്ഥാനത്ത് പുറത്തായി.
Post Your Comments