KeralaLatest News

വിദേശ സഹായം വേണ്ട; കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു

ന്യൂഡൽഹി: കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ വിദേശ സഹായങ്ങൾ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ത്യയുടെ നയം വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വാര്‍ത്ത കുറിപ്പ് ഇറക്കി. സഹായ വാഗ്ദാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും എന്നാല്‍ ഇത് സ്വീകരിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം വിദേശ ഫൗണ്ടേഷനുകള്‍ വഴി സഹായം സ്വീകരിക്കാം എന്നും പറയുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത ഉണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിലൂടെ അറിയിക്കുന്നത്.

Also Read: വൈദ്യുതിമന്ത്രിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം : കെ.സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button