പലരും കേട്ടിട്ടുള്ള ഒരു വിഭവമാണ് ഇറച്ചിപ്പുട്ട്. എന്നാല്‍ ആരും അധികം പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നുകൂടിയാണ് ഇറച്ചിപ്പുട്ട്. സത്യം പറഞ്ഞാല്‍ പുട്ടില്‍ നടത്തുന്ന പരീക്ഷണങ്ങളൊന്നും തന്നെ മലയാളിയുടെ അടുക്കളകളില്‍ വിജയം കാണാതെ പോകാറുമില്ല. ഇന്ന് രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഇറച്ചിപ്പുട്ട് ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ?
ചേരുവകള്‍
അരിപ്പൊടി — 2 കപ്പ്
തേങ്ങ- – 3/4 കപ്പ്
ഉപ്പ് — പാകത്തിന്
ഇറച്ചി — 1/2 കിലോ
മുളുകുപൊടി — 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി — 1/2 ടീസ്പൂണ്‍
മസാലപ്പൊടി — 1 ടീസ്പൂണ്‍
വെളുത്തുള്ളി — 5 എണ്ണം
തയ്യാറാക്കുന്ന വിധം
കൊത്തിയരിഞ്ഞ ഇറച്ചി കഴുകി വൃത്തിയാക്കുക. ശേഷം മുളകു പൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി, മസാലപ്പൊടി, വെളുത്തുള്ളി ചതച്ചത് എന്നിവയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക. അരിപ്പൊടി ഉപ്പും വെള്ളവും ചേര്‍ത്ത് നനച്ചുവെയ്ക്കുക. പുട്ടുകുറ്റിയില്‍ ചില്ലിട്ട് തേങ്ങയും അരിപ്പൊടിയും ഒപ്പം ഇടയ്ക്ക് ഇറച്ചി വേവിച്ചതും ചേര്‍ത്ത് ആവിയില്‍ പുഴുങ്ങി എടുക്കുക.
Post Your Comments