ലണ്ടൻ: മുൻ ഇംഗ്ളണ്ട് നായകൻ ഡേവിഡ് ബെക്കാമിന് യുവേഫ പ്രസിഡന്റ്സ് അവാർഡ്. ഫുട്ബോളിനായി നൽകിയ സംഭാവനകൾ പരിഗണിച്ച് നൽകുന്ന അവാർഡാണിത്. ബെക്കാം നടത്തിയ സാമൂഹിക സേവനങ്ങളും ഫുട്ബോളിനായി നൽകിയ സമഗ്ര സംഭാവനകളും കൂടി പരിഗണിച്ചാണ് യുവേഫ ഈ അവാർഡ് നൽകുന്നത്.
Also Read: സെർബിയൻ താരം നികോള ക്രാമറവിച് കേരള ബ്ലാസ്റ്റേഴ്സിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ലാ ഗാലക്സി, എ സി മിലൻ, എന്നീ ക്ലബുകൾക്കായി ഇരുപത് വർഷത്തെ കരിയറിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ബെക്കാം. ഇംഗ്ളണ്ടിന് വേണ്ടി 115 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 19 ക്ലബ് ട്രോഫികളും 10 ലീഗ് ടൈറ്റിലുകലും നേടിയിട്ടുണ്ട്. 1999ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.
‘അദ്ദേഹത്തിന്റെ തലമുറയിലെ ഒരു യഥാർത്ഥ ഫുട്ബോൾ ഐക്കൺ ആണ് ബെക്കാം’ യുവേഫ പ്രസിഡന്റ് അലക്സാണ്ട്ര സെഫെറിൻ പറഞ്ഞു.
Post Your Comments