ബീജിംഗ്: ഇന്ത്യ-പാക് പ്രശ്‌നം പരിഹരിയ്ക്കാന്‍ തങ്ങള്‍ നിര്‍ണായക പങ്ക് വഹിയ്ക്കാമെന്ന് വ്യക്തമാക്കി ചൈന രംഗത്തെത്തി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ ചുമതലയേറ്റതിന് പിന്നാലെ ഇന്ത്യ-പാക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായക പങ്കുവഹിക്കാമെന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. . മേഖലയുടെ സമാധാനത്തിനും നിലനില്‍പ്പിനും പുരോഗതിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം അനിവാര്യമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
read also : ഇന്ത്യ-പാക് പ്രശ്‌നം മലക്കം മറിഞ്ഞ് അമേരിക്ക
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇമ്രാന്‍ ഖാനും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അനുകൂല നിലപാട് എടുത്ത സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അതേസമയം ഇക്കാര്യത്തില്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
Post Your Comments