ചെങ്ങന്നൂർ : ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന ചെങ്ങന്നൂർ നിവാസികൾക്ക് ദുരിതമൊഴിയുന്നില്ല. പതിനഞ്ചടിയിലധികം വെള്ളം കയറിയ ഇടങ്ങളിൽ ചെളി മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. കിണറുകളിൽ മലിനജലം നിറഞ്ഞിരിക്കുന്നതും വൈദ്യുതി ഇല്ലാത്തതും ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. വീടുകൾ വൃത്തിയാക്കുന്നതിന് അനേകമാളുകൾ സഹായവുമായി മുന്നോട്ട് എത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് പതിനഞ്ചിനു രാവിലെ ആറു മണിയോടെയാണു പുത്തൻകാവ് റോഡിലേക്കു വെള്ളം കയറിതുടങ്ങിയത്. അച്ചൻകോവിലാറും പമ്പയും കരകവിയാൻ തുടങ്ങിയതോടെ ചെങ്ങന്നൂർ മൊത്തത്തിൽ വെള്ളത്തിലായി. പതിനെട്ടടിയോളം വെള്ളം വീണ്ടും ഉയർന്നു. പമ്പയിൽ നിന്നുള്ള കറുത്ത ചെളിമണ്ണാണു ഇപ്പോൾ വീടുകളിലും പരിസരങ്ങളിലും നിറഞ്ഞിരിക്കുന്നത്.
Read also:പ്രളയത്തിൽ കുതിർന്ന് പോലീസ് സ്റ്റേഷനുകൾ
ഉൾപ്രദേശങ്ങളിൽ പലയിടത്തും വളരെ വൈകി മാത്രമാണ് രക്ഷാപ്രവർത്തനമെത്തിയത്. ഇപ്പോഴും ഒറ്റപെട്ട് കിടക്കുന്ന വീടുകൾ ഒരുപാടുണ്ട്. ഇവരിലേക്ക് ഭക്ഷണമോ മാറിയുടുക്കുന്നതിനുള്ള വസ്ത്രങ്ങളോ ലഭിക്കുന്നില്ല എന്ന് പരാതി പലയിടങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
Post Your Comments