Latest NewsKerala

ക്രിസ്ത്യൻ ബോട്ടിൽ കയറാൻ സവര്‍ണ്ണ ഹിന്ദു ബ്രാഹ്മണ കുടുംബം മടിച്ചെന്ന് ബോട്ടുടമ

" ഇത് ക്രിസ്ത്യന്‍ ബോട്ടാണോ ?" എന്നായിരുന്നു ആ ചോദ്യം. സവര്‍ണ്ണ ഹിന്ദു ബ്രാഹ്മണ കുടുബത്തിന്‍റെ ചോദ്യം കേട്ട് അതെ എന്ന് മറുപടി

തിരുവനന്തപുരം: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടയിലും രക്ഷിക്കാന്‍ വന്നവന്‍റെ ജാതിയും മതവും ചോദിച്ച് ബോട്ടില്‍ കയറിയതായി ആരോപണം.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ 47 കാരനായ മരിയന്‍ ജോര്‍ജ്ജിന് പറയാനുള്ളത് ഇത്തരത്തിലൊരു കഥയാണ്. വെള്ളിയാഴ്ചയാണ് രക്ഷാദൗത്യവുമായി ജോര്‍ജ്ജ് കൊല്ലത്തെത്തിയത്. 17 പേരുടെ ഒരു കുടുംബത്തിന്‍റെ നിലവിളികേട്ടാണ് ജോര്‍ജ്ജും കൂട്ടരും അവരെ രക്ഷിക്കാന്‍ പോയത്. എന്നാല്‍ ആ കുംടുബത്തിലെ ഒരു അംഗം ചോദിച്ചത് കേട്ട് ജോര്‍ജ്ജ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

” ഇത് ക്രിസ്ത്യന്‍ ബോട്ടാണോ ?” എന്നായിരുന്നു ആ ചോദ്യം. സവര്‍ണ്ണ ഹിന്ദു ബ്രാഹ്മണ കുടുബത്തിന്‍റെ ചോദ്യം കേട്ട് അതെ എന്ന് മറുപടി പറഞ്ഞപ്പോള്‍, എങ്കില്‍ ഭക്ഷണവും വെള്ളവും തന്നാല്‍ മതിയെന്നും ക്രിസ്ത്യാനിയുടെ ബോട്ടില്‍ കയറില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ വീട്ടിലെ പട്ടിയെ ബോട്ടില്‍ കയറ്റിവിടാന്‍ അവ‍ര്‍ മടിച്ചില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു. മറ്റുള്ളവരെയും കൊണ്ട് കരയ്ക്ക് പോയി അഞ്ച് മണിക്കൂറിന് ശേഷം തിരിച്ചുവന്നപ്പോഴും ആ കുടുംബം രക്ഷയ്ക്കായി ജോര്‍ജ്ജിന്‍റെ ബോട്ടിനെ തന്നെ വിളിച്ചു. പക്ഷേ ജോര്‍ജ്ജിനെ മനസിലായ അവര്‍ അപ്പോഴും ബോട്ടില്‍ കയറാന്‍ തയ്യാറായില്ല.

സമാനമായ മറ്റൊരു അനുഭവമാണ് അരുണ്‍ മിഹായേലിനും പറയാനുള്ളത്.പത്തനംതിട്ടയായിരുന്നു അരുണ്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലരും ജാതിയും മതവും ചോദിച്ചാണ് ബോട്ടില്‍ കയറുന്നത്. കയറാത്തവര്‍ അവരുടെ വീട്ട് മൃഗങ്ങളെയാണ് ബോട്ടില്‍ കയറ്റിവിട്ടത്. അപ്പോഴും ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ബോട്ടില്‍ കയറാന്‍ പലരും മടിച്ചതായി ഇവർ പറയുന്നു. എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. കുട്ടനാട്ടിലെ ദുരിതാശ്വാസക്യാമ്പില്‍ ദളിതർക്കൊപ്പം താമസിക്കില്ലെന്ന സുറിയാനി ക്രിസ്ത്യാനിയുടെ വാർത്തക്ക് പകരം കെട്ടിച്ചമച്ചതെന്ന് സോഷ്യൽ മീഡിയയിൽ ആരോപണം ഉയരുന്നുണ്ട്.

കഴിഞ്ഞ മാസം ആലപ്പുഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നടത്തിയ ദുരിതാശ്വാസക്യാമ്പില്‍ ദളിതരുള്ളതിനാല്‍ താമസിക്കാന്‍ കഴിയില്ലെന്ന് പരാതിപ്പെട്ട സുറിയാനി ക്രിസ്ത്യന്‍ കുടുംബത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. അതിന് പുറകേയാണ് ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button