ശ്രീനഗര്‍: ഭീകരരുടെ വെടിയേറ്റ് ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം. ജമ്മു കാഷ്മീരിലെ പുല്‍വാമയിലാണ് ബുധനാഴ്ച പുലര്‍ച്ചെ ബിജെപി പ്രവര്‍ത്തകനായ ഷബീര്‍ അഹമ്മദ് ഭട്ട് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഭട്ടിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ ഭീകരര്‍ കൊലപ്പെടുത്തുന്ന ആദ്യത്തെ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഭട്ട്.
Also Read : ഭീകരരുടെ വെടിയേറ്റ് ജവാന്‍ മരിച്ചു
കാശ്മീരിലെ യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട ഭാവിയുണ്ടാക്കുന്നതില്‍ നിന്ന് തീവ്രവാദികള്‍ക്ക് തങ്ങളെ തടയാന്‍ കഴിയില്ലെന്ന് ബി.ജെ.പി. ദേശീയ പ്രസിഡന്റ് അമിത് ഷായുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. കാശ്മീരിലെ യുവജനങ്ങള്‍ സ്വയം മെച്ചപ്പെട്ട ഭാവി തിരഞ്ഞെടുക്കുന്നതില്‍ നിന്നും തടയാന്‍ ഇത്തരം പ്രവര്‍ത്തികള്‍ക്ക് സാധിക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി
Anguished to learn about the killing of BJP karyakarta, Shabir Ahmad Bhat by terrorists in Pulwama (J&K). This act of cowardice is highly condemnable. Extremists cannot stop the youth of Kashmir from choosing a better future for themselves. This cycle of violence won’t last long. pic.twitter.com/hAOb4ptPeo
— Amit Shah (@AmitShah) August 22, 2018
Post Your Comments