![](/wp-content/uploads/2018/08/loan.jpg)
തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് ഒരു റിക്കവറി നടപടിയും വേണ്ടെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി. വിദ്യാഭ്യാസ വായ്പ ഒഴികെയുള്ള എല്ലാ വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിക്കാന്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി തീരുമാനം.
Also read : വിദ്യാഭ്യാസ വായ്പയെടുത്ത പകുതിയോളം പേര്‍ തിരിച്ചടയ്ക്കുന്നില്ലെന്ന് റിപ്പോർട്ട്
പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശം ഉണ്ടായ പശ്ചാത്തലത്തിലാണ് നടപടി. മൊറട്ടോറിയം ജൂലൈ 31 മുതല്‍ പ്രാബല്യത്തിലാകും. വിദ്യാഭ്യാസ വായ്പയ്ക്ക് ആറ് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്താനും തീരുമാനമായി.
Post Your Comments