Latest NewsAutomobile

സുപ്രധാന നേട്ടം സ്വന്തമാക്കി സ്‌കോഡ ഓട്ടോ

സുപ്രധാന നേട്ടം സ്വന്തമാക്കി സ്‌കോഡ ഓട്ടോ. എസ് യു വി നിര്‍മാണം ഒരു മില്യണ്‍ തികച്ചെന്ന നേട്ടമാണ് ചെക്ക് റിപ്പബ്ലിക് വാഹന നിര്‍മാതാക്കളായ സ്‌കോഡ സ്വന്തമാക്കിയത്. സ്‌പെയിനിലുള്ള കസ്റ്റമറിന് ഒരു മില്യണ്‍ പൂര്‍ത്തിയാക്കിയ കരോഖ് കമ്പനി നൽകി. ചെക്ക് റിപ്പബ്ലിക് നിര്‍മാണശാലയില്‍ നിന്നുമാണ് ഈ മോഡൽ പുറത്തിറക്കിയത്.

SKODA

സ്‌കോഡയുടെ മൂന്ന് പ്രധാന എസ് യു വികളില്‍ ഒന്നായ കരോഖ് ലോകത്താകമാനം ലഭ്യമാണ്. ചൈനയില്‍ മാത്രമുള്ള കമിഖും സ്‌കോഡയുടെ എസ് യു വിയില്‍ ഉള്‍പ്പെടുന്നു. യേതി എന്ന പേരിൽ 2009ലാണ് സ്‌കോഡ ഓട്ടോ എസ് യു വി കളുടെ നിര്‍മാണം ആരംഭിച്ചത്. 2016 ഓടുകൂടി യേതിയെ പിൻവലിച്ച് പകരം കരോഖിനെ വിപണിയിൽ എത്തിക്കിക്കുകയായിരുന്നു.

SKODA

7 വര്‍ഷം വാഹന വിപണിയില്‍ നിറഞ്ഞു നിന്ന് യേതിയുടെ 680,000 യൂണിറ്റാണ് വിറ്റഴിച്ചത്. 215,700 യൂണിറ്റുകളായിരുന്നു വിപണിയില്‍ ഇറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ കോടിയഖ് ആവട്ടെയുടെ വില്പന. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങിയ കരോഖ് 87,800 യൂണിറ്റാണ് വിറ്റത്.

SKODA

Also readപ്രളയ ദുരന്തം : കേരളത്തിന് സഹായ ഹസ്തവുമായി ബജാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button