തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അനധികൃതമായി കടക്കുന്നവർക്ക് മുന്നറിയിപ്പുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. ക്യാമ്പുകളിൽ കടക്കുന്നവരെയും ഇന്റര്‍നെറ്റ് വഴി ഭീതിയും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെയും കേസെടുത്ത് ജയിലിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ക്യാമ്പുകളിലും പൊലീസ് സുരക്ഷയുണ്ടാവും. ക്യാമ്പുകളില്‍ കടക്കണമെങ്കില്‍ പൊലീസും താമസക്കാരുമുള്‍പ്പെട്ട കമ്മിറ്റിയുടെ അനുമതി നേടണമെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു.
Read also: ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ലഭിച്ചത് 210 കോടി രൂപ; നേരിട്ട് സംഭാവന നല്‍കിയവരുടെ പട്ടിക കാണാം
ദുരിതമേഖലകളിലെ 62,000 കുടുംബങ്ങളെ പൊലീസ് ദത്തെടുക്കും. ദത്തെടുക്കുന്ന കുടുംബത്തിന് വഴികാട്ടിയായി അവശ്യസഹായങ്ങള്‍ ചെയ്യാന്‍ പൊലീസ് ഒപ്പമുണ്ടാവും. വ്യക്തിപരമായി താന്‍ മൂന്നു കുടുംബങ്ങള്‍ ദത്തെടുക്കുമെന്നും ഡി.ജി.പി പറയുകയുണ്ടായി. വീടുകള്‍ നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് ജനമൈത്രി പൊലീസ് വീടുവച്ച് നല്‍കും. പൊലീസുകാര്‍ അവധി റദ്ദാക്കി ഓണത്തിന് ദുരിതബാധിതര്‍ക്കൊപ്പം ക്യാമ്പുകളിലുണ്ടാകും. പ്രളയത്തില്‍ തകര്‍ന്ന മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ പുനര്‍നിര്‍മ്മിക്കും. യൂണിഫോം നഷ്ടമായ പൊലീസുകാര്‍ക്ക് കാന്റീനുകള്‍ വഴി സൗജന്യമായി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments