Latest NewsKerala

ജനങ്ങളുടെ ജീവനേക്കാൾ പ്രധാനമല്ല വിവാഹമെന്ന് രാജീവ് പിള്ള

തിരുവല്ല : കേരളം പ്രളയ ദുരന്തം അനുഭവിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവനേക്കാൾ പ്രധാനമല്ല വിവാഹമെന്ന് രാജീവ് പിള്ള. തന്റെ സ്വന്തം നാടായ തിരുവല്ല നന്നൂരിലെ പല സ്ഥലങ്ങളിലും വെള്ളംകയറി നശിച്ചു. ഞാന്‍ താമസിക്കുന്ന സ്ഥലത്തു മാത്രമാണ് പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നത്.

Read also:ദുരിതാശ്വാസ ആനുകൂല്യം: സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ വ്യാജം

നാട്ടുകാരെ രക്ഷിക്കാൻ ബോട്ടുകൾ എത്തുന്നതിന് മുമ്പ് തന്നെ താനും കൂട്ടുകാരും ചെറിയൊരു ചെങ്ങാടം കെട്ടി രക്ഷാപ്രവർത്തനത്തിനിറങ്ങി. 48 മണിക്കൂറും വെള്ളത്തില്‍ തന്നെയായിരുന്നുവെന്ന് രാജീവ് പറഞ്ഞു. വീടിനടുത്ത് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ഉണ്ടായിരുന്നത്. അവിടെയുള്ളവരിൽ കൂടുതൽ ആളുകൾക്കും എല്ലാ ദിവസവും ഡയാലിസിസ് ചെയ്യേണ്ടവരാണ്. പലർക്കും മരുന്നുകൾ അത്യാവശ്യമായിരുന്നു.

ഞാൻ ചെയ്തത് ഹീറോയിസമല്ല കടമ മാത്രമാണെന്നും വിവാഹത്തെക്കാൾ പ്രാധാന്യം ഈ ദുരന്തത്തിന് നൽകുന്നുവെന്നും വിവാഹം അടുത്തമാസം ലളിതമായി നടത്തുമെന്നും രാജീവ് വ്യക്തമാക്കി. രാജീവിന്റെ വിവാഹം നടക്കാൻ മൂന്ന് ദിവസം മാത്രമുള്ളപ്പോഴാണ് കേരളത്തിൽ പ്രളയം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button