ന്യൂഡല്‍ഹി : കേരളത്തിനു വേണ്ടി യു.എന്നില്‍ സഹായം അഭ്യര്‍ഥിയ്ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല.. തരൂരിന് ചുട്ടമറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്.
പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എന്‍ വരെ പോയി സഹായം അഭ്യര്ഥിച്ചെന്ന് പറഞ്ഞ ശശി തരൂര്‍ എം പിയുടെ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.
ആരു പറഞ്ഞിട്ടാണ് തരൂര്‍ യുഎന്നില്‍ പോയതെന്നും, പോയത് കേരളസര്‍ക്കാരിന് വേണ്ടിയല്ലെന്നും അദ്ദേഹത്തെ ആരും അതിന് ചുമതലപ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
read also : ഞാന്‍ ഇതാ ഇവിടെയുണ്ട്… സി.പി.എം. പ്രവര്‍ത്തകരുടെ ആരോപണത്തിന് പരിഹാസവുമായി ശശി തരൂര്‍ എം.പി
തിങ്കളാഴ്ചയാണ് താന്‍ ജെനീവയിലെ യുഎന്‍ ആസ്ഥാനത്തെത്തിയെന്നും യുഎന്നിന്റെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായം കേരളത്തിനായി അഭ്യര്‍ഥിക്കുമെന്നും കാണിച്ച് തരൂര്‍ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിന് വേണ്ടിയാണ് താനിവിടെ എത്തിയതെന്നും അദ്ദേഹവുമായി ഉടന്‍ സംസാരിക്കുമെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് തരൂരിന്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയത്.
Post Your Comments