തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം തന്നെ കാണാനില്ലെന്ന് ആരോപിച്ച് സി.പി.ഐ(എം) പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡിനു മുന്നില്‍ ശശി തരൂര്‍ എം.പിയുടെ ഫോട്ടോ സെഷന്‍. സി.പി.എം കോട്ടണ്‍ഹില്‍ ബ്രാഞ്ച് കമ്മിറ്റി ശശി തരൂര്‍ എം.പിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കാണ് പരിഹാസ രൂപേണെ വിമര്‍ശനവുമായി ശശി തരൂര്‍ എം.പിയെത്തിയത്.
ജനങ്ങളെ പറ്റിച്ച് വോട്ട് തട്ടുന്നതിനു വേണ്ടി ശ്രീ ശശി തരൂര്‍ എം.പി യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റ് നോക്കുകുത്തിയായിട്ട് രണ്ട് മാസം, അടിയന്തിരമായി ഹൈമാസ്റ്റ് കത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, കള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കുക എന്നെഴുതിയ ബാനറിലാണ് എംപിയെവിടെ വെളിച്ചമെവിടെ എന്ന വിമര്‍ശനം. ഇതിനു മറുപടിയായാണ് ബാനറിനു സമീപത്തു നിന്നുമുള്ള തന്റെ ചിത്രം എം.പി ഇതാ ഇവിടെ എന്ന അടിക്കുറിപ്പോടെ ശശി തരൂര്‍ പോസ്റ്റ് ചെയ്തത്.
എന്തായാലും തരൂരിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
Post Your Comments