Latest NewsBusiness

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ഇനി ആധാര്‍ കാര്‍ഡ് മാത്രം പോരാ

മുംബൈ: ഇനി ആധാര്‍ കാര്‍ഡോ അതിന്റെ ഫോട്ടോകോപ്പിയോ ഉപയോഗിച്ച് മാത്രം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാകില്ല. പകരം ആധര്‍ കാര്‍ഡ് സമര്‍പ്പിക്കുന്നതോടൊപ്പം ഒടിപി വെരിഫിക്കേഷനോ ബയോമെട്രിക് വെരിഫിക്കേഷനോ നടത്തി മാത്രമേ കെവൈസി(Know Your coustomer) ആവശ്യങ്ങള്‍ക്കോ ബാങ്കിങ് ഇടപാടുകള്‍ക്കോ ആധാര്‍ കാര്‍ഡ് ഇനി സ്വീകരിക്കുകയുള്ളൂ. യുഐഡിഎഐ(Unique Identification Authority of India ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ബിഐയും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്.

also read : രാജ്യത്ത് വാട്‌സ്ആപ്പിന് നിയന്ത്രണം

ഓടിപി അല്ലെങ്കില്‍ ബോയമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ബാങ്കുകളി‍ല്‍ ഒരാള്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ സാധിക്കൂ. എന്നാൽ ഈ വെരിഫിക്കേഷനുകൾ നടത്താതെ ഏതെങ്കിലും ബാങ്കുകള്‍ അക്കൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ടപെട്ടുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ബാങ്ക് ഉത്തരവാദിയായിരിക്കും. വെരിഫിക്കേഷന്‍ ഇല്ലാതെ ആരുടെയെങ്കിലും ആധാര്‍ ഉപയോഗിച്ച് ബാങ്കുകളില്‍ അക്കൗണ്ടാ ആരംഭിച്ചാല്‍ ആധാര്‍ ഉടമയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ലെന്നും ഇതുവഴിയുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ഉത്തരവാദിത്തവും ബാങ്കില്‍ നിക്ഷിപ്തമായിരിക്കുമെന്നും സര്‍ക്കുലറിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button