മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ വില്ലനായി സിനിമയില്‍ എത്തുകയും ശതാരമായി തിളങ്ങുകയും ചെയ്ത ശേഷമാണ് സൂപ്പര്‍ താര പദവി സ്വന്തമാക്കിയത്. നാട്ടിന്‍പുറത്തെ നന്മയും സ്നേഹവും തുളുമ്പുന്ന കഥാപാത്രങ്ങള്‍ മുതല്‍ അധോലോക നായകന്‍ വരെ നീളുന്ന അഭിനയ മുഹൂര്‍ത്തത്തില്‍ വിജയത്തിനൊപ്പം ചില പരാജയങ്ങളും മോഹന്‍ലാലിനു ഉണ്ടായിട്ടുണ്ട്.
90കളില്‍ ലോ ബട്ജറ്റ് സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കികൊണ്ട് ശ്രദ്ധേയനായ സംവിധായകനാണ് തുളസീദാസ് . മമ്മൂട്ടി , മോഹന്‍ലാല്‍ , സുരേഷ് ഗോപി , ജയറാം , മുകേഷ് , ജഗദീഷ് , ദിലീപ് , ജയസൂര്യ തുടങ്ങി നിരവധി സൂപ്പര്‍ താര ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ തുളസീദാസ് മിസ്റ്റര്‍ ബ്രഹ്മചാരിയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കോളേജ്കുമാരന്‍.
ക്യാന്‍റീന്‍ കുമാരന്റെ കഥപറയുന്ന ഈ ചിത്രത്തിനോട് താത്പര്യമില്ലാതിരുന്ന മോഹന്‍ലാല്‍ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. സംവിധായകന്‍ കുമാരന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ തനിക്ക് ഈ പ്രോജക്റ്റില്‍ വിശ്വാസമില്ല എന്നായിരുന്നു ലാലിന്‍റെ മറുപടി . പക്ഷേ, തുളസീദാസും നിര്‍മ്മാതാവും മോഹന്‍ലാലിനെ ഒഴിഞ്ഞുമാറാന്‍ സമ്മതിച്ചില്ല .
ഒടുവില്‍ , പിന്തിരിയാന്‍ മറ്റൊരു വഴിയും കാണാഞ്ഞപ്പോള്‍ മോഹന്‍ലാല്‍ റെക്കോര്‍ഡ് പ്രതിഫലം ചോദിച്ചു . മോഹന്‍ലാല്‍ 2008ല്‍ വാങ്ങികൊണ്ടിരുന്ന പ്രതിഫലത്തിന്‍റെ പകുതി കൂട്ടിയായിരുന്നു ആവശ്യപ്പെട്ടത് . ലാലിനെ പോലും അമ്പരിപ്പിച്ചുകൊണ്ട് ലാല്‍ ആവശ്യപ്പെട്ട പ്രതിഫലം നല്‍കാന്‍ നിര്‍മ്മാതാവ് തയ്യറായി. അമിത ചിലവ് വരുത്തി പൂര്‍ത്തിയാക്കിയ ‘ കോളേജ് കുമാരന്‍ ‘ വന്‍ പരാജയമാണ് സമ്മാനിച്ചത്.
Post Your Comments