ചെന്നൈ : തമിഴ്നാട്ടിലെ ക്യാമ്പസുകളിൽ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നിരോധനം. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിൽ ഡയറക്ടറേറ്റ് ഓഫ് കൊളീജിയറ്റ് എജ്യുക്കേഷനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. ചെന്നൈയിലുള്ള എല്ലാ കോളേജുകളിലും സര്‍ക്കുലറിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ കോളേജുകള്‍ക്കൊപ്പം എയ്ഡഡ് ,സ്വാശ്രയ കോളേജുകള്‍ക്കും നിരോധനം ബാധകമാണ്. ക്യാമ്പസിലെ ഒരു സ്ഥലത്തും ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിർദേശമുണ്ട്.
Also read : പ്രളയ ദുരന്തം : കേരളത്തിനു സഹായവുമായി ഫേസ്ബുക്ക്
പരീക്ഷ സമയങ്ങളില്‍ കോപ്പിയടിക്കും മറ്റ് തട്ടിപ്പുകള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. കൂടാതെ ഫോണ്‍ ഉപയോഗിച്ച് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നുവെന്ന പരാതി നിരവധിയാണെന്നും ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായും ചെന്നൈയിലെ ഒരു പ്രൈവറ്റ് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.അതേസമയം വിലക്കിനെതിരെ നിരവധി വിദ്യാര്‍ത്ഥികളാണ് പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്.നേരത്തെ അണ്ണാ സര്‍വകലാശാല ക്യാമ്പസ്സിൽ മൊബൈല്‍ ഉപയോഗം വിലക്കിയിരുന്നെങ്കിലും വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിരോധനം ക്ലാസ് മുറിയില്‍ മാത്രമാക്കാന്‍ സര്‍വകലശാല തീരുമാനിച്ചിരുന്നു.
Post Your Comments