ലണ്ടന്‍: ജനങ്ങളിൽ ആശങ്ക ഉയർത്തി വീണ്ടും അഞ്ചാംപനി പടർന്നു പിടിക്കുന്നു. യൂറോപ്പില്‍ അഞ്ചാം പനി രോഗികളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര് അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചതായാണ് സ്ഥിരീകരണം.
ALSO READ:വേനൽക്കാലത്ത് ഉണ്ടാകുന്ന ഈ രോഗങ്ങളെ സൂക്ഷിക്കുക
ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. സെര്‍ബിയയിലും യുക്രെയ്നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം 23,927 പേര്‍ക്കാണ് അഞ്ചാം പനി ബാധിച്ചത്. പ്രതിരോധകുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം കുറഞ്ഞതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് വിവരം. ഇതുകൊണ്ടു തന്നെ പല രാജ്യങ്ങളും പ്രതിരോധകുത്തിവെപ്പ് നിര്‍ബന്ധമാക്കി നിയമഭേദഗതി വരുത്തുന്നകാര്യം ആലോചനയിലാണ്. എങ്കിൽ മാത്രമേ പൂർണമായും അഞ്ചാംപനിയെ ലോകത്ത് നിന്ന് തുടച്ചു മാറ്റാൻ കഴിയുകയുള്ളു.
Post Your Comments