Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life StyleHealth & Fitness

വേനൽക്കാലത്ത് ഉണ്ടാകുന്ന ഈ രോഗങ്ങളെ സൂക്ഷിക്കുക

ഓരോ ദിവസം കഴിയുമ്പോഴും ചൂട് വർദ്ധിക്കുകയാണ് അതോടൊപ്പം നിരവധി രോഗങ്ങളും. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, അഞ്ചാംപനി, വയറുകടി, കോളറ, ശ്വാസകോശ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയാണ് വേനല്‍ക്കാലത്ത് പിടിപെടുന്ന രോഗങ്ങള്‍.

മഞ്ഞപ്പിത്തം

ചൂടുക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്. കരളിനെ ബാധിക്കുന്ന ഈ രോഗത്തിന് കാരണം പ്രധാനമായും ശുചിത്വമില്ലായ്മയാണ്. ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെസംഭവിക്കാവുന്ന രോഗമാണിത്.

രോഗ ലക്ഷണങ്ങള്‍:

കണ്ണിലും നഖത്തിലും ചര്‍മ്മത്തിലും മൂത്രത്തിലും മലത്തിലും മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദ്ദി, ശരീരമാസകലം പുകച്ചില്‍, കടുത്ത ദാഹം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മുന്‍കരുതലുകള്‍:

ചുറ്റുപാടും ശരീരവും വൃത്തിയാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം, ദിവസേന കുളിക്കണം, ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം.

സുര്യാഘാതം

വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് സൂര്യാഘാതം. പൊതുവേ ഉത്തെരേന്ത്യന്‍ സംസ്ഥാനങ്ങിലാണ് സുര്യഘാതം കൂടുതലായി ഉണ്ടാകാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കേരളത്തിലും പൊള്ളലേറ്റ് നിരവധിആളുകളാണ് മരണമടയുന്നത്. അന്തരീക്ഷത്തിലെ താപനിലാ ഉയരുന്നതാണ്സുര്യഘാതമുണ്ടാവാന്‍ കാരണം.

രോഗ ലക്ഷണങ്ങള്‍:

ചൊറിച്ചില്‍, പനി, മനം പുരട്ടല്‍, തണുപ്പ് തോന്നല്‍, ജലദോഷം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

മുന്‍കരുതലുകള്‍

അയഞ്ഞതും, ഇളം-വര്‍ണത്തിലുമുള്ളതും, കനംകുറഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ കൂടുതല്‍ ധരിക്കുക, ചൂട് കാലത്ത് സിന്തറ്റിക് വസ്ത്രങ്ങള്‍ നന്നല്ല. വെള്ളം ധാരാളം കുടിക്കുക. മിനിമം മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.

പുറത്തിറങ്ങുമ്പോള്‍ അള്‍ട്രാ വയലറ്റ് കോട്ടിങ്ങുള്ള കുട ഉപയോഗിക്കുക.മാത്രമല്ല, പുറത്തിറങ്ങുമ്പോള്‍ ചെരിപ്പോ അല്ലെങ്കില്‍ ഷൂ ധരിക്കുക.

ചായയും,കോഫിയും അതുപോലെ തന്നെ മദ്യപാനവും ഒഴിവാക്കുന്നത് ശരിരത്തിന് നല്ലതാണു. കാരണം ഇവ നമ്മുടെ ശരീരത്തിലെ ജലാംശം നീക്കുന്നതിന് ഇടയാകും.ശുദ്ധ ജലം കിട്ടാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ യാത്രയില്‍ എപ്പോഴും വെള്ളം കൊണ്ടുപോകണം.

ദിവസവും രണ്ടു നേരമെങ്കിലും കുളിക്കുക. കിടക്കുന്നതിനു മുന്‍പ്കുളിക്കുകയാണെങ്കില്‍ അതു ശരീരത്തിന്‍റെ താപനില കുറക്കുവാന്‍ സഹായിക്കും.

ചിക്കന്‍പോക്സ്

ചിക്കന്‍പോക്സ് വേഗത്തില്‍ പകരുന്ന ഒരു വൈറസ് രോഗമാണ്. വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് രോഗം പരത്തുന്നത്. രോഗത്തിന്‍റെ ആരംഭത്തില്‍ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറിയ ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. അടുത്തിടപഴകുന്നവരിലേക്ക് വളരെ പെട്ടെന്ന് പകരുന്നരോഗമാണിത്. ഒരിക്കല്‍ രോഗം വന്നവരില്‍ ചിക്കന്‍പോക്സ് പിന്നീട് ഉണ്ടാകില്ല എന്നാണ് പറയപ്പെടുന്നത്.

രോഗലക്ഷണങ്ങള്‍:

ദേഹത്ത് കുമിളകള്‍ വരുക, പനി, പിന്‍ഭാഗത്ത് വേദന, വയര്‍വേദന, ക്ഷീണം, ശരീര വേദന, വിറയല്‍, ചൊറിച്ചില്‍.

മുന്‍കരുതല്‍

രോഗ ലക്ഷണങ്ങള്‍ കാണുന്ന വ്യക്തിയില്‍ നിന്ന് നിശ്ചിത അകലം പാലിക്കുക.രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, പത്രങ്ങള്‍ മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിക്കാതിരിക്കുക.കുത്തിവയ്പിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാം.ഡോക്ടറെ കണ്ട് നിര്‍ദ്ദേശിക്കുന്ന രീതിയില്‍ കുത്തിവയ്പുകള്‍ എടുക്കണം.
വലിയ പനിയോ, വയറിളക്കമോ, ഛര്‍ദ്ദിയോ മറ്റ് കാര്യമായ അസുഖങ്ങളോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഉടന്‍ ചികിത്സിക്കുക.

ചെങ്കണ്ണ്

വേനല്‍ക്കാലത്ത് സര്‍വ സാധരണയായിപടര്‍ന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. നേത്രപടലത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് രോഗകാരണം. ബാക്ടീരിയ മൂലമുള്ള ചെങ്കണ്ണ് ആദ്യം ഒരു കണ്ണിനെയും തുടര്ന്ന് അടുത്ത കണ്ണിനെയും ബാധിക്കും.

രോഗ ലക്ഷണങ്ങള്‍:

കണ്ണിന് കടുത്ത ചുവപ്പുനിറം, മണ്‍തരികള്‍കണ്ണില്‍ പോയതുപോലെയുള്ള അസ്വസ്ഥത, കണ്ണില്‍ പീളകെട്ടല്‍ , ചൊറിച്ചില്‍ , വേദന, കണ്ണില്‍ നീന്ന് വെള്ളം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

മുന്‍കരുതലുകള്‍:

കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.പുറത്ത് പോകുമ്പോള്‍ കുട പിടിക്കുക.
എന്നും കണ്ണുകള്‍ ശുദ്ധവെള്ളം കൊണ്ട് കഴുക.സണ്‍ ഗ്ലാസ്സുകള്‍ ഉപയോഗിക്കുക.ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക.

ടൈഫോയ്ഡ്

ടൈഫോയിഡും പൊതുവെ കണ്ടുവരുന്ന ഒരു വേനല്‍ക്കാലരോഗമാണ്. ബാക്ടീരിയയാണ് രോഗ കാരണം. മലിനമായ വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് രോഗം പകരുന്നത്.

രോഗ ലക്ഷണങ്ങള്‍:

നീണ്ടുനില്ക്കുന്ന പനി, ശക്തമായ തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറ്റില്‍ അസ്വസ്ഥത, വേദന, മലബന്ധം, കറുത്ത നിറത്തില്‍ വയറ്റില്‍ നിന്ന് പോകുക എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. രോഗലക്ഷണം കണ്ട ഉടന്‍ ഡോക്ടറെ കണ്ട് ചികില്‍സ തേടുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button