
റോം•ദക്ഷിണ ഇറ്റലിയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പാച്ചിലില്‍ കുറഞ്ഞത് പത്തുപേര്‍ മരിച്ചു. 18 പേരെ സിവില്‍ പ്രൊട്ടക്ഷന്‍ വിഭാഗം രക്ഷപ്പെടുത്തി. ഇവരില്‍ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം, എത്രപേരെ കാണാതായി എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കലാബ്രിയ മേഖലയിലെ ദേശീയ ഉദ്യാനത്തില്‍ വച്ചാണ് സംഭവം. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍പ്പെട്ടാണ് മരണം. മരിച്ചവരും പരിക്കേറ്റവരുടെയും പൗരത്വം വ്യക്തമായിട്ടില്ല. കൂടുതലും ട്രക്കര്‍മാരാണ് പ്രദേശത്തെ പ്രധാന സന്ദര്‍ശകര്‍.
Post Your Comments