പാലക്കാട് : മുല്ലപ്പെരിയാർ തകർന്നെന്ന വ്യജ സന്ദേശം പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. നെന്മാറ നെല്ലിക്കാട്ട് പറമ്പിൽ അശ്വിൻ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തുണ്ടായ പ്രളയത്തെയും രക്ഷാപ്രവർത്തനത്തെയും സംബന്ധിച്ച് നിരവധി വ്യജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
Read also:പോലീസിൽനിന്നും കേരളത്തിനുവേണ്ടി പണം പിരിച്ച് ജെഎൻയു വിദ്യാർഥികൾ
Post Your Comments