
ദില്ലി: കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ മുൻ സർക്കാരുകൾ സ്വീകരിച്ച നയം തടസ്സം നിന്നേക്കുമെന്ന് വിദഗ്ദർ. ഇപ്പോഴുള്ള വിദേശ നയത്തിൽ വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. വായ്പയായി മാത്രമേ വിദേശ രാജ്യങ്ങളുടെ സഹായങ്ങൾ സ്വീകരിക്കാൻ സാധിക്കുകയുള്ളു എന്ന കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Also Read: നിങ്ങളുടെ കൂടെ ഞങ്ങളുണ്ട്; യുഎഇ സര്‍ക്കാരിന് പിന്നാലെ കേരളത്തിന് പിന്തുണയുമായി ദുബായ് പോലീസും
ഉത്തരഖണ്ഡ് ദുരന്തത്തില്‍ അമേരിക്കന്‍ സഹായം ഇന്ത്യ തള്ളിയിരുന്നു. സുനാമിക്കു ശേഷം ഇന്ത്യ വിദേശസഹായം സ്വീകരിച്ചിട്ടില്ല. വിദേശ സഹായം സ്വീകരിക്കാന്‍ കഴിയില്ലെന്ന നയം കൊണ്ടു വന്നത് മന്‍മോഹന്‍സിംഗ് സർക്കാർ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു
Post Your Comments