Latest NewsIndia

ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം ഒ​രു മാ​സ​ത്തി​ന​കം തിരുവനന്തപുരത്ത് സ്ഥാ​പി​ക്കും

ന്യൂ ഡൽഹി : കേ​ര​ള-​ക​ര്‍​ണാ​ട​ക തീ​ര​ങ്ങ​ളി​ല്‍ അ​ടു​ത്തി​ടെ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളു​ടെ​യും, ചു​ഴ​ലി​ക്കാ​റ്റു​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തിൽ തിരുവനന്തപുരത്ത് ഒ​രു മാ​സ​ത്തി​ന​കം ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് കേ​ന്ദ്രം സ്ഥാ​പി​ക്കുമെന്നു കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യം. ഇത് സ്ഥാപിതമായാൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ കേ​ര​ള​ത്തി​ലുള്ള ഓ​ഫീ​സി​ന്‍റെ കാ​ലാ​വ​സ്ഥ പ്ര​വ​ച​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും.

കേ​ര​ള, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും, തീ​ര​ദേ​ശ നി​വാ​സി​ക​ള്‍​ക്കു​മു​ള്ള കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ളും, ബു​ള്ള​റ്റി​നു​ക​ളും പു​റ​പ്പെ​ടു​വി​ക്കു​ന്ന​തിനാവശ്യമായ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാണ് ഈ കേന്ദ്രത്തിൽ ഉണ്ടാവുക. ചെ​ന്നൈ, വി​ശാ​ഖ​പ​ട്ട​ണം, ഭു​വ​നേ​ശ്വ​ര്‍, കോ​ല്‍​ക്ക​ത്ത, അ​ഹ​മ്മ​ദാ​ബാ​ദ്, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​ല​വി​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന് ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്.

ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ മം​ഗ​ലാ​പു​ര​ത്ത് കേ​ര​ള​ത്തി​ന്‍റെ വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന മ​റ്റൊ​രു സി-​ബാ​ന്‍​ഡ് ഡോ​പ്ല​ര്‍ വെ​ത​ര്‍ റ​ഡാ​ര്‍ സ്ഥാ​പി​ക്കാനും കേ​ന്ദ്ര ഭൗ​മ​ശാ​സ്ത്ര മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ട് തി​രു​വ​ന​ന്ത​പു​ര​ത്തും, കൊ​ച്ചി​യി​ലു​മാ​ണ് നി​ല​വി​ല്‍ ഈ ​റ​ഡാ​റു​ക​ള്‍ ഉ​ള്ള​ത്. ഈ ​മൂ​ന്ന് റ​ഡാ​റു​ക​ളും പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാകുമ്പോൾ മ​ഴ​യും, മ​റ്റ് കാ​ലാ​വ​സ്ഥാ മാ​റ്റ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ള്‍​ക്ക് മു​ന്‍​കൂ​ട്ടി ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കാനും സാധിക്കുന്നു.

Also readകേരളത്തിനായി സിപിഎം ഒന്നിച്ചിറങ്ങി പിരിച്ചെടുത്തത് കോടികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button