Latest NewsKerala

പ്രളയത്തിന് കാരണം കടല്‍ വെള്ളം വലിച്ചെടുക്കാത്തത് ; ഡാമുകളുടെ കാര്യത്തിൽ കരുതലോടെ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരന്തം രൂക്ഷമാകാൻ വെള്ളം കടല്‍ വലിച്ചെടുക്കാത്തതാണെന്ന് കണ്ടെത്തൽ. വെള്ളക്കെട്ട് പല സ്ഥലങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തുറന്ന ഡാമുകളുടെ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ കരുതലോടെ​യേ തീരുമാനം എടുക്കൂ എന്ന് കെഎസ്ഇബി വ്യക്തമാക്കി.

തുലാവര്‍ഷം വരാനിരിക്കുന്ന സാഹചര്യത്തെ കൂടി കണക്കിലെടുത്താണ് കെഎസ്ഇബിയുടെ തീരുമാനം. സാധാരണ തുലാവര്‍ഷപ്പെയ്ത്തിലാണ് കേരളത്തിലെ ഡാമുകള്‍ നിറയാറുളളത്. ഇത് മുന്‍കൂട്ടി കണ്ട് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു ശേഷം ഡാമുകളില്‍ 30 ശതമാനം വരെ കുറവ് വെളളമേ സൂക്ഷിക്കാറുളളൂ. എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ​ജലപ്രളയത്തില്‍ വെള്ളക്കെട്ടുകള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ഡാമുകളുടെ ഷട്ടര്‍ അടയ്ക്കുന്ന കാര്യം പുനരാലോചന നടത്തേണ്ട കാര്യമാണെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിളള വ്യക്തമാക്കി.

Read also:പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി

പലസ്ഥലങ്ങളിലും വെളളക്കെട്ട് തുടരാന്‍ കാരണം ഡാമുകളല്ലെന്നും ഇപ്പോള്‍ തുറന്നുവിടുന്ന വെള്ളം അപകടമൊന്നും സൃഷ്ടിക്കുന്ന അളവിലുള്ളതല്ലെന്നും ആദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ അലര്‍ട്ട് ലെവല്‍ 2399 ആയതുകൊണ്ട് റെഡ് അലര്‍ട്ട് തുടരുകയാണ്. ജലനിരപ്പ് താഴേക്ക് വന്നാല്‍ മാത്രമേ ഷട്ടറുകള്‍ അടയ്ക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button