Latest NewsKerala

സർക്കാർ ഉദ്യോഗസ്ഥര്‍ പരാജയമെന്ന് സൈന്യം; ഉദ്യോഗസ്ഥർക്കെതിരെ സജി ചെറിയാൻ

ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനം 95 ശതമാനവും പൂർത്തിയായി

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. അതേസമയം റവന്യൂ ഉദ്യോഗസ്ഥര്‍ പരാജയമെന്ന് രക്ഷാപ്രവർത്തനത്തിനെത്തിയ സൈന്യം കുറ്റപ്പെടുത്തി. ഏകോപനത്തിനു വേണ്ടത്ര ഉദ്യോഗസ്ഥരില്ലെന്നതാണു പ്രധാന പ്രശ്നമായി സൈന്യം സ്ഥലത്തെ എം എൽ എ ആയ സജി ചെറിയാനോട് വ്യക്തമാക്കിയത്.

സമയോചിതമായി കാര്യങ്ങൾ ചെയ്യാത്തതിനു റവന്യൂ ഉദ്യോഗസ്ഥരെ സജി ചെറിയാൻ ശകാരിച്ചു. ഭക്ഷണമെത്തിക്കുന്നതിലും രക്ഷാപ്രവർത്തനത്തിലും ഏകോപനം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു.

Read also:ജനങ്ങളുടെ ജീവനേക്കാൾ പ്രധാനമല്ല വിവാഹമെന്ന് രാജീവ് പിള്ള

ചെങ്ങന്നൂരിൽ ദുരിതാശ്വാസ പ്രവർത്തനം 95 ശതമാനവും പൂർത്തിയായി. വീടുകളിൽ നിന്നു സ്വയം പുറത്തുവരാത്തവർക്ക് ഏഴുടൺ ഭക്ഷണം വ്യോമസേന ഹെലികോപ്റ്ററിൽ വിതരണം ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ ക്യാമ്പുകളിൽ രൂക്ഷമായ ഭക്ഷണക്ഷാമം നേരിടുകയാണെന്നതു മറ്റൊരു പ്രശ്നമായി. ഭക്ഷണം പ്രളയബാധിത പ്രദേശങ്ങളിലെത്തിക്കാൻ ചാക്കുകളുടെ അഭാവം കാരണം ഹെലികോപ്റ്ററുകൾക്കു കാത്തുകിടക്കേണ്ടി വന്നു. ചിലർ ക്യാമ്പുകളിൽ നിന്ന് തിരികെ വീടുകളിലേക്ക് മടങ്ങാനും തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button