ഭോപ്പാല്‍ : അസാധാരണങ്ങളില്‍ അസാധാരണമായ വിചാരണയായിരുന്നു മധ്യപ്രദേശിലെ ജുവനൈല്‍ കോടതിയില്‍ കഴിഞ്ഞ ദിവസം നടന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ 14കാരന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചുകൊണ്ടുള്ള അസാധാരണ വിധി പ്രസ്താവമായിരുന്നു ജുവനൈല്‍ കോടതിയില്‍ നടന്നത്. വെറും അഞ്ച് ദിവസത്തിനുള്ളിലായിരുന്നു കേസില്‍ കുറ്റപത്രം പൂര്‍ത്തിയാക്കിയതെന്നത് ശ്രദ്ധേയമാണ്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ജഡ്ജ് തൃപ്തി പാണ്ഡെയാണ് വിധി പ്രസ്താവം നടത്തിയത്. ഏഴ് മണിക്കൂര്‍ നടത്തിയ വിചാരണയ്ക്കൊടുവിലാണ് 14 കാരന് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.
കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് മറ്റ് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുന്ന ബാലികയെ വിളിച്ചുകൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. സംഭവം പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും അവര്‍ ഘാട്ടിയ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
Post Your Comments