പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കൃത്യമായ രക്ഷാപ്രവര്‍ത്തനം നടത്തിയവരില്‍ പ്രധാനികള്‍ മത്സ്യതൊഴിലാളികളാണ്. കേന്ദ്ര സേനയ്ക്കൊപ്പം ഇവര്‍ നടത്തിയ പരിശ്രമം അഭിനന്ദനാഹര്‍മാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് ഉയര്‍ന്നു നില്‍ക്കുന്ന ബോട്ടില്‍ കയറാന്‍ വിഷമിച്ച സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ടു പടിയാക്കിക്കൊടുത്ത ജെയ്സലിന് സമ്മാനവുമായി സംവിധായകന്‍ വിനയന്‍. ഒരു ലക്ഷം രൂപയാണ് വിനയന്‍ നല്‍കുക.
വിനയന്റെ പോസ്റ്റ്
സമൂഹത്തിന് ഏറെ മാതൃകയായി പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മർൽസ്യത്തൊഴിലാളി ജൈസലിന് ഒരുലക്ഷം രൂപ സമ്മാനമായി നൽകാൻ ഞാനാഗ്രഹിക്കുന്നു..
ഈ വിവരം ഞാൻ ജൈസലിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എന്നേ സംബന്ധിച്ച് വല്യ സംതൃപ്തി തന്നു. (ജൈസൽ ഫോൺ 8943135485) തൻെറ ശരീരം തന്നെ ചവിട്ടുപടിയായി കിടന്നു കൊടുത്തുകൊണ്ട് ജൈസൽ നടത്തിയ രക്ഷാപ്രവർത്തനം സാമുഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
മാതൃഭൂമി ചാനലിലൂടെ ജൈസലിൻെറ വീടിൻറവസ്ഥയും ജീവിതത്തേപ്പറ്റി യുമൊക്കെ കേട്ടപ്പോൾ നിർധനനായ ആ ചെറുപ്പക്കാരനോട് വല്യ സ്നേഹവും ആദരവും തോന്നി
ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒക്കെ എന്നാൽ കഴിയുന്ന പൻക് കൊടുത്തിട്ടുണ്ടൻകിലും.. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജൈസലിൻെറ കുടും ബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നമ്മുടെ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് ഞാൻ കരുതുന്നു..
നമ്മുടെ നാട്ടിലെ നൻമ്മയുടെ പ്രതീകങ്ങളായ മൽസ്യത്തൊഴിലാളികളുടെ മുന്നിലും..ആദ്രതയും കരുണയും ഉള്ള സ്നേഹസമ്പന്നരായ നമ്മുടെ യുവതലമുറയുടെ മുന്നിലും ശിരസ്സു നമിക്കുന്നു..
വിനയൻ
Post Your Comments