Latest NewsCinemaNews

സണ്ണി ലിയോൺ സംഭാവന നൽകിയോ? ചോദ്യങ്ങൾക്ക് മറുപടിയുമായി താരം

കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് സണ്ണി ധനസഹായം നൽകിയിട്ടുണ്ട്

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് കേരളത്തിന് സണ്ണി ലിയോൺ 5 കോടി രൂപ സഹായം നൽകി എന്നത്. ഇന്നലെ മുതൽ ചില മാധ്യമങ്ങളും ആ വാർത്ത നല്കാൻ തുടങ്ങിയിരുന്നു. ഇപ്പോൾ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് സണ്ണിയുടെ ഓഫീസ്.

“കേരളത്തിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് സണ്ണി ധനസഹായം നൽകിയിട്ടുണ്ട്. പക്ഷെ അത് എത്രയാണെന്ന് വെളിപ്പെടുത്താൻ അവർ ആഗ്രഹിക്കുന്നില്ല. അത് അവരുടെ സ്വകാര്യതയാണ്.”  സണ്ണി ലിയോണിന്റെ ഓഫീസിൽ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

കേരളത്തിൽ ഒരുപാട് ആൾകാർ ഉള്ള ആളാണ് സണ്ണി. പോൺ ഇൻഡസ്ട്രയിൽ നിന്നും ബോളിവുഡ് സിനിമയിൽ എത്തിയ നടി തന്റെ പ്രവർത്തികൾ കൊണ്ടാണ് ആരാധകരെ സൃഷ്ടിച്ചത്. സണ്ണി ഒഫീഷ്യൽ ആയി മറുപടി നൽകാത്തതിനാൽ ആരാധകർ ഈ കാര്യം വിശ്വസിച്ചിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button