KeralaLatest News

ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം : എന്റെ കൂടപിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുത് : വീഡിയോ വൈറലാകുന്നു

കൊച്ചി: ഖമീസാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. പ്രളയ ദുരിതത്തില്‍പ്പെട്ട കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് പണം നല്‍കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്ന രക്ഷാപ്രവര്‍ത്തകന്‍െ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍.

മഹാപ്രളയത്തില്‍ നിരവധിയാളുകളെ രക്ഷപ്പെടുത്തിയത് സംസ്ഥാനത്തിന്റെ  വിവിധഭാഗങ്ങളില്‍ നിന്നുള്ള
മത്സ്യത്തൊഴിലാളികളാണ്. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിക്കുകയും അവര്‍ക്ക് 3000 രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇതിനെ പിന്നാലെയാണ് അഭ്യര്‍ത്ഥനയുമായി ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ഖായിസ് ഫേസ്ബുക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

read also : മരണക്കയത്തില്‍ നിന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ നാവികസേനാംഗങ്ങള്‍ക്ക് കൊച്ചിക്കാര്‍ നല്‍കിയത് എന്നും ഓര്‍ക്കുന്ന സ്‌പെഷ്യല്‍ താങ്ക്‌സ്

ഞാന്‍ ഒരു മത്സ്യത്തൊഴിലാളിയുടെ മകനാണ്. വാപ്പ പണിയെടുത്തത് ഹാര്‍ബറിലാണ്. ആ പൈസ കൊണ്ടാണ് ഞാനും എന്റെ കുടുംബവും അനിയനും എല്ലാം ജീവിച്ചത്. ഇന്നലെ എന്റെ കൂട്ടുകാര്‍ക്കൊപ്പം ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിനു പോയിരുന്നു. അതില്‍ പങ്കെടുത്തതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നുവെന്നും ഖയസ് വീഡിയോയില്‍ പറയുന്നു.

എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് മൂവായിരം രൂപവച്ച് കൊടുക്കുന്നുവെന്ന് അറിഞ്ഞതില്‍ സങ്കടമുണ്ടെന്നും ഞങ്ങളുടെ കൂടപ്പിറപ്പുകളെ രക്ഷിച്ചതിന് കാശ് വേണ്ടെന്നും ഖയസ് വീഡിയോയില്‍ പറയുന്നു. അതേസമയം നഷ്ടപ്പെട്ട അല്ലങ്കില്‍ കേടായ ബോട്ടുകള്‍ റിപ്പയര്‍ ചെയ്തു തരുമെന്നു പറഞ്ഞത് വളരെ നല്ല കാര്യമാണെന്നും ഖായിസ് പറയുന്നുണ്ട്.

https://www.facebook.com/mohmmed.khais/videos/10204463535184809/?t=0

shortlink

Related Articles

Post Your Comments

Related Articles


Back to top button