ചെങ്ങന്നൂര്‍: ജീവന്‍ രക്ഷിക്കാന്‍ എത്തിയവരോട് ടി.വി മുകളിലെത്തിക്കാന്‍ പറഞ്ഞ വയോധികയുടെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ചിരി പടർത്തുന്നത്. ചെങ്ങന്നൂരിലെ പ്രളയത്തില്‍ നിന്ന് നാനാ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകളെയാണ് കേന്ദ്ര സേനയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷിച്ചത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാട്ടുകാരും സേവാഭാരതി പ്രവര്‍ത്തരും ഒറ്റപ്പെട്ട സ്ഥലത്തേക്ക് എത്തിയപ്പോഴാണ് വയോധികയായ വീട്ടമ്മയുടെ അമ്പരപ്പിക്കുന്ന മറുപടി.
റോഡിന്റെ ഇരുവശങ്ങളിലുമായി കൂകി വിളിച്ച് ആരെങ്കിലും തങ്ങിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ എത്തിയത്. ഇതിനിടയിലാണ് വയോധികയായ വീട്ടമ്മയെ രക്ഷാ പ്രവര്‍ത്തകര്‍ കാണുന്നത്. ‘കസേരയുണ്ടെങ്കില്‍ രണ്ട് കസേര തരണം ഞങ്ങള്‍ അമ്മയെ സുരക്ഷിതമായി കൊണ്ടുപോകാം ‘ എന്നായിരുന്നു രക്ഷിക്കാനെത്തിയ സംഘത്തിന്റെ മറുപടി.
എന്നാല്‍ വയോധിക ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. ഞാന്‍ ഇവിടെ സുരക്ഷിതയാണെന്നും, രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മുകളിലത്തെ നിലയില്‍ കരുതിയിട്ടുണ്ടെന്നും വയോധിക മറുപടി നല്‍കി. ഇതോടെ രക്ഷിക്കാനെത്തിയവരും വലഞ്ഞു.സമീപത്തുള്ള എല്ലാ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും വീട്ടമ്മ ഇത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.മുട്ടറ്റം മുകളില്‍ വെള്ളമുള്ള വീട്ടില്‍ താന്‍ സുരക്ഷിതയാണെന്നായിരുന്നു വീട്ടമ്മ മറുപടി നല്‍കിയത്. വീഡിയോ കാണാം:
Post Your Comments