തിരുവനന്തപുരം : പ്രളയക്കെടുതിയിൽപെട്ട കർഷകർക്ക് ആശ്വസിക്കാവുന്ന നടപടിയുമായി കൃഷിമന്ത്രി. കൃഷി നശിച്ചവർക്ക് വായ്പാ തിരിച്ചടവിനായി ഒരു വര്‍ഷത്തെ മൊറോട്ടോറിയം അനുവദിച്ചു. ബാങ്കേഴ്സ് സമിതിയുടേതാണ് തീരുമാനം. കൂടാതെ വായ്പാ തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമായി പുനക്രമീകരിക്കും.
അതേസമയം റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു ആശ്വാസ വാര്‍ത്ത പ്രഖ്യാപിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോകണമെന്നില്ല. നഷ്ടം സംഭവിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുമെന്നും നഷ്ടം തിട്ടപ്പെടുത്താനായി റവന്യൂ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്നും റവന്യൂ മന്ത്രി അറിയിച്ചിരുന്നു.
Post Your Comments