Latest NewsKerala

അധികാരം മാത്രം ലക്‌ഷ്യം,മനുഷ്യ ജീവന് വിലകല്‍പ്പിക്കുന്നില്ല : സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ ജോയ് മാത്യു

രക്ഷാപ്രവര്‍ത്തനം കൈമാറിയാല്‍ അധികാരം നഷ്ടപ്പെടുമെന്ന് സര്‍ക്കാര്‍ വിചാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയ ദുരിതത്തില്‍ കേരളം മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം സൈന്യത്തിന് കൊടുക്കാതിരുന്ന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്‌ നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയത്.പുര കത്തുമ്പോള്‍ വാഴ വെട്ടുകയല്ല എന്ന് പറഞ്ഞാണ് സംവിധായകൻ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങന്നത്. ജനങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന സൈന്യത്തിന് രക്ഷാപ്രവര്‍ത്തനം കൈമാറിയാല്‍ അധികാരം നഷ്ടപ്പെടുമെന്ന് സര്‍ക്കാര്‍ വിചാരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇങ്ങനുള്ളവര്‍ മനുഷ്യ ജീവന വിലകല്‍പ്പിക്കുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്ക് അധികാരം എന്ന ചിന്ത മാത്രമാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

പുര കത്തുമ്പോൾ വാഴവെട്ടുകയല്ല എന്നാലും പറഞ്ഞുപോവുകയാണ്.
ജനങ്ങൾക്ക് വേണ്ടി ജീവത്യാഗംവരെ ചെയ്യുന്ന സൈനികർ നമുക്കുള്ളപ്പോൾ രക്ഷാപ്രവർത്തനം അവരെ ഏല്പിച്ചുകൊടുത്താൽ അധികാരം നഷ്ടപ്പെടും എന്ന് ഭയക്കുന്ന ഭരണാധികാരികൾ മനുഷ്യജീവന് വിലകല്പിക്കുന്നില്ല എന്ന് വേണം കരുതാൻ .
അവർക്ക് അധികാരം അധികാരം അധികാരം മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button