Latest NewsGulf

ദുരന്തബാധിതര്‍ക്കായി നാപ്കിന്‍ ആവശ്യമുണ്ട് എന്നറിയിച്ചപ്പോള്‍ കോണ്ടം തരാമെന്ന് മറുപടി :മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവാസി മലയാളിയുടെ ജോലി തെറിച്ചു

മസ്‌കറ്റ് : നാപ്കിന്‍ ആവശ്യമുണ്ടെന്നതിന് കോണ്ടം തരാമെന്ന് പ്രവാസി യുവാവിന്റെ മറുപടി. ഇതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന്റെ ജോലി തെറിച്ചു. കേരളം ഒന്നടങ്കം ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി യത്‌നിക്കുകയാണ്. ഇതിനായി രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും സഹായങ്ങള്‍ ഒഴുകുകയാണ്. ഇതിനിടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല കമന്റ്. ദുരിതബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ഇയാള്‍ അശ്ലീല കമന്റിട്ടത് . ഇതോടെ യുവാവിന്റെ ജോലി മണിക്കൂറുകള്‍ക്കുള്ളില്‍ തെറിയ്ക്കകയും ചെയ്തു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി സ്വദേശി രാഹുല്‍ സി.പി പുത്തലാത്തിനെയാണ് പിരിച്ചുവിട്ടത്. കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ട രാഹുലിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

read also : ദുരിതാശ്വാസ ക്യാമ്പിനായി ഹാള്‍ വിട്ടുനല്‍കാന്‍ തയ്യാറാകാത്ത ബാര്‍ അസോസിയേഷനെ മുട്ടുകുത്തിച്ച് കളക്ടര്‍ അനുപമ

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌ക്കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സി.എം.ഡി. യൂസഫലിയും ശ്രമിക്കുന്നതെന്നും ലുലു ഗ്രൂപ്പ് പേഴ്സണല്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ പ്രജിത്ത് കുമാര്‍ അറിയിച്ചു.

ദുരന്തബാധിതര്‍ക്ക് വേണ്ട ആവശ്യവസ്തുക്കളുടെ പട്ടികയില്‍ നാപ്കിന്‍ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിനു താഴെ കോണ്ടം തരാമെന്നായിരുന്നു ഇയാള്‍ പോസ്റ്റിന് താഴെ മറുപടിയായി കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button