തിരുവനന്തപുരം: സംസ്ഥാനം വെള്ളപ്പൊക്കത്തെ അതിജീവിച്ച് സാധാരണനില കൈവരിയ്ക്കുമ്പോഴും പ്രധാനമായും നേരിടുന്നത് ഭക്ഷ്യ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില വര്‍ധിപ്പിക്കലുമാണ് . അനധികൃതമായുളള ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് ഇത്തരം പ്രവൃത്തികള്‍ ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.
read also : രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തില്‍, 8,46,680 പേര്‍ ക്യാമ്പിലുണ്ടെന്ന് മുഖ്യമന്ത്രി
പൂഴ്ത്തിവയ്പ്പും വിലകൂട്ടി വാങ്ങലും വ്യാപകമായ തോതില്‍ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ ചെയ്യേണ്ടതെന്താണെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പൂഴ്ത്തിവയ്പ്പും വിലകൂട്ടി വാങ്ങലും ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം തന്നെ ചെയ്യേണ്ടത് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക എന്നതാണ്. കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Post Your Comments