Latest NewsIndia

പാഠ പുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്‍ഹാന്‍ അക്തറിന്റെ ഫോട്ടോ

പുസ്തകം തെറ്റ് തിരുത്തി പുന:പ്രസിദ്ധീകരിക്കണമെന്നും താരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു

കൊല്‍ക്കത്ത: ബംഗാളിലെ പാഠപുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്‍ഹാന്‍ അക്തറിന്റെ ഫോട്ടോ അച്ചടിച്ചു. പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി താരം രംഗത്തെത്തി. കായിക താരം മില്‍ഖ സിംഗിന്റെ ജീവിത കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഭാഗ് മില്‍ഖ ഭാഗ് എന്ന ചിത്രത്തില്‍ പ്രധാന വേഷം ചെയ്തത് ഫര്‍ഹാന്‍ ആയിരുന്നു. സിനിമയിലെ അക്തറിന്റ ചിത്രമാണ് ഇപ്പോള്‍ പാഠ പുസ്തകത്തില്‍ അ്ച്ചടിച്ചു വന്നിരിക്കുന്നത്. പുസ്തകത്തിലെ അബദ്ധം ചുണ്ടിക്കാട്ടി താരം ട്വീറ്റ് ചെയ്തിരുന്നു. പുസ്തകം തെറ്റ് തിരുത്തി പുന:പ്രസിദ്ധീകരിക്കണമെന്നും താരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

നിരവധി ലൈക്കുകളും കമന്റുകളുമാണ് താരത്തിന്റെ ട്വീറ്റിനു ലഭിച്ചത്. പുസ്തക പ്രസാധകര്‍ താങ്കളുടെ ആരാധകരായിരിക്കും എന്നാണ് ഒരാള്‍ പറഞ്ഞത്. ഇത് പുതുമയല്ലെന്നായിന്നു താരത്തിന്റെ ട്വീറ്റിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേറേക് ഒബ്രയിന്‍ മറുപടി നല്‍കിയത്.

ALSO READ:മമതയോട് പ്രതിഷേധം: ആസാം തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനും മറ്റു നേതാക്കളും രാജി വച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button